sasidharan-g-85

കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി യൂണിവേഴ്സൽ നഗർ - 147 ബബി മന്ദിരത്തിൽ ജി. ശശീധരൻ (85, റിട്ട. ജൂനിയർ സൂപ്രണ്ട്, മുൻസിഫ് കോടതി, കൊല്ലം) കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ വച്ച് മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ: ജി. രാധ. മക്കൾ: എസ്. ബിമൽ കുമാർ (അദ്ധ്യാപകർ, ഗവ. മോഡൽ ബോയ്സ് എച്ച്.എസ്, തേവള്ളി), ബാജീലാൽ ശശിധരൻ (മാനേജർ, എസ്.ബി.ഐ ബ്രാഞ്ച്, നെടുങ്കണ്ടം, ഇടുക്കി). മരുമക്കൾ: എസ്. രോഷിനി, ആര്യ പൊന്നൻ. കൊച്ചുമക്കൾ: ഗായത്രി ബിമൽ, ഗൗരിശങ്കർ, അൻവിത.