pho
പുനലൂർ-പത്തനാപുരം പാതയോരത്തെ സ്വകാര്യ സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ തീ പിടിച്ചു കരിഞ്ഞ നിലയിൽ

പുനലൂർ: പുനലൂർ-പത്തനാപുരം പാതയോരത്തെ സ്വകാര്യ സ്ഥാപനത്തിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീ പടിച്ചു. പുന്നല പി.എഫ് നിവാസിൽ അരുൺ പ്രസന്നന്റെ ഹോണ്ട ആക്ടീവ സ്കൂട്ടറിനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ഒരു മണിക്കൂർ മുമ്പാണ് അരുൺ വാഹനം വച്ചിട്ടു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. സ്ക്കൂട്ടറിന് തീ പിടിക്കുന്നത് കണ്ട് ഓടിയെത്തിയ അരുണും സഹ പ്രവർത്തകരും ചേർന്ന് തീ അണച്ചു. സംഭവം അറിഞ്ഞ് പുനലൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.സ്കൂട്ടറിലെ വയറിംഗ് ഷോർട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു.