കൊട്ടാരക്കര: നിയോജക മണ്ഡലത്തിലെ മിനി സ്റ്റേഡിയങ്ങൾ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നു. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ തയ്യാറാക്കാനുള്ള സർക്കാർ നിലപാടിന്റെ ചുവടുപിടിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. വരുന്ന സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.എൻ.ബാലഗോപാൽ പഞ്ചായത്ത് പ്രദേശങ്ങളിലെ കളിസ്ഥലങ്ങൾ സന്ദർശിക്കും. മൈലം ഗ്രാമപഞ്ചായത്തിലെ കാരൂർ കളിസ്ഥലത്ത് ഇന്ന് രാവിലെ 10ന് മന്ത്രിയെത്തും. തുടർന്ന് ഉമ്മന്നൂർ, വെളിയം പഞ്ചായത്തുകളിലെ കളിസ്ഥലങ്ങളും സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നേകാലിന് കുഴിമതിക്കാട് ജി.എച്ച്.എസ്.എസ് കളിസ്ഥലം കൂടി മന്ത്രി സന്ദർശിക്കും വിധമാണ് ക്രമീകരണം.