kunnathoor-
കേന്ദ്രബഡ്‌ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മൈനാഗപ്പള്ളി പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ധർണ കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം ജഹാംഗീർ ഷാ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കേന്ദ്രബഡ്‌ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മൈനാഗപ്പള്ളി പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ധർണ നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ കേരള പ്രവാസി സംഘം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം ജഹാംഗീർ ഷാ ഉദ്ഘാടനം ചെയ്തു. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാജിത, അജീഷ് പൗലോസ് എന്നിവർ സംസാരിച്ചു.