
കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കേച്ചേരി തെക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണുവാണ് (26) അറസ്റ്റിലായത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ തൃശൂരിൽ നിന്ന് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. ജിഷ്ണു പഴയന്നൂർ, ആലത്തൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.