കൊട്ടാരക്കര: താലൂക്കിൽ വ്യാപകമായി നെൽവയൽ ഡേറ്റാ ബാങ്കിൽ അഴിമതി നടന്നതായി ജനകീയവേദി ആരോപിച്ചു. 2017 മുതൽ റവന്യൂ രേഖകളിൽ കൃത്രിമം കാട്ടി

പാടശേഖരങ്ങൾ നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനും സർവേ നമ്പറുകളിൽ കൃത്രിമം കാട്ടി കരഭൂമി ആണെന്ന് വരുത്തുന്നതിനും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കം നടന്നെന്നും ആരോപണമുണ്ട്. കരീപ്ര, വെളിയം പഞ്ചായത്തുകളിൽ ക്രമക്കേടുകളുടെ വ്യക്തമായ

രേഖകൾ സഹിതം പരാതി നൽകിയിട്ടും വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയതല്ലാതെ യാതോരുവിധ നിയമ നപടികളും ഉണ്ടായില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം നിലം നികത്തിയ ഏലാകളിൽ നിന്ന് മണ്ണെടുത്ത് നിലം പൂർവ സ്ഥിതിയിലാക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ജനകീയവേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വേദി കൺവീനർ അഡ്വ. വി.കെ. സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലചന്ദ്രൻ, ബാബുക്കുട്ടൻ, വയലാർ ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.