പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ ഓയിലിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
ഒറ്റക്കൽ രാമകൃഷ്ണ മന്ദിരത്തിൽ രാംദീപ് (25) സഞ്ചരിച്ചിരുന്ന ബൈക്കാണ് ഓയിലിൽ വീണ് കൈക്കും കാലിനും പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് ദേശീയ പാതയിലെ ഇടമൺയു.പി.സ്കൂൾ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം നടന്നത്. രാംദീപിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലയനാട്ട് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു.