aiyf
എ.ഐ.വൈ.എഫിന്റെ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നിർവഹിക്കുന്നു

കൊല്ലം: രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ കടന്നുകയറ്റം അത്യന്തം അപകടകരമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പറഞ്ഞു. എ.ഐ.വൈ.എഫിന്റെ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെളിയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെന്റ് കമ്മിറ്റി സെക്രട്ടറി അഖിൽ മൊട്ടക്കുഴിക്ക് ജില്ലയിലെ ആദ്യ അംഗത്വം നൽകി. ജില്ലാ പ്രസിഡന്റ് ടി.എസ്. നിധീഷ് അദ്ധ്യക്ഷത വഹിച്ചു. ജി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. വിനോദ് കുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് വിനീതാ വിൻസന്റ്, രാജേഷ് ചിറ്റൂർ, ഇ.കെ. സുധീർ, ജി.എസ്. ശ്രീരശ്മി, ശ്രീജിത്ത് ഘോഷ്, ആർ. ശരവണൻ, എസ്. അർഷാദ്, അതുൽ.ബി. നാഥ്, എ. അഥിൻ, ജയൻ പെരുംകുളം, പ്രിൻസ് കായില, വിനയൻ എന്നിവർ സംസാരിച്ചു.