കൊട്ടാരക്കര: യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവ് സൗത്ത് ഇന്ത്യ റീജിയന്റെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ മത സൗഹാർദ്ദ വാരാചരണം കൊട്ടാരക്കരയിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് കെ.രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ഡോ. ഏബ്രഹാം കരിക്കം നിർവഹിച്ചു.