പത്തനാപുരം : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് 3 പേർക്ക് പരിക്ക് .
ചെമ്പനരുവി,അച്ഛൻകോവിൽ റോഡിൽ ചെരുപ്പിട്ട് കാവ് എസ്. സി .കെ എസ്റ്റേറ്റ് ഓഫീസിന് സമീപത്താണ്
കാറിന് മുകളിലേക്ക് റബർ മരം ഒടിഞ്ഞു വീണത് .
കാർ യാത്രക്കാരായ ചെമ്പനരുവി സ്വദേശികളായ അഖിൽ ഭാര്യ ധന്യ രണ്ടു വയസുള്ള കുഞ്ഞ് എന്നിവർക്ക് പരിക്കേറ്റു. ധന്യയുടെ കൈയൊടിഞ്ഞിട്ടുണ്ട്.