
കൊല്ലം: സംസ്ഥാന റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ആറ് മാസ പഠനകാലയളവിൽ യോഗയുടെ ദാർശനികവും പ്രായോഗികവുമായ തലങ്ങളായിരിക്കും പാഠ്യവിഷയം. വിദ്യാർത്ഥികൾക്ക് വാരാന്ത്യങ്ങളിൽ പ്രായോഗികപരിശീലനവും ലഭ്യമാക്കും. യോഗ തത്വശാസ്ത്രത്തിന്റെ ആമുഖം, യോഗാസനങ്ങളും പ്രാണായാമവും, ഹ്യൂമൻ ഫിസിയോളജിയും യോഗയും എന്ന വിഷയത്തിൽ 15 തീയറി സെഷനുകളും നാല് വിഷയാധിഷ്ഠിത പരീക്ഷകളും ഉണ്ടായിരിക്കും. പാഠ്യഭാഗങ്ങളും പരീക്ഷയും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലഭ്യമാണ്. ടേം എൻഡ് പരീക്ഷകൾക്ക് അറുപത്, പഠിതാക്കൾ എഴുതി സമർപ്പിച്ച അസൈൻമെന്റുകൾക്ക് മുപ്പത്, ഹാജരിന് പത്ത് എന്നിങ്ങനെയാണ് മാർക്കുകളുടെയും വിലയിരുത്തലിന്റെയും പാറ്റേൺ. കോഴ്സ് ഫീസ് 6000 രൂപ. 200 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഓഫീസിലും www.srccc.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ 15നകം ലഭിക്കണം.
ജില്ലയിലെ പഠനകേന്ദ്രങ്ങൾ
1. നേച്ചർ യോഗാ സെന്റർ, മൈലക്കാട്. ഫോൺ: 9995813468
2. ആനന്ദമയ യോഗ കളരി റിസർച്ച് സെന്റർ, പെരിനാട്. ഫോൺ: 8089506962