esi

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് ആരംഭിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്.

ഇ.എസ്.ഐ കോർപ്പറേഷനും സംസ്ഥാന സർക്കാരും തമ്മിൽ ഒപ്പുവച്ച ധാരാണപത്രത്തിൽ ഇൻഷ്വറൻസ് പരിരക്ഷയുള്ള കശുഅണ്ടി മേഖലയുൾപ്പെടെയുള്ള തൊഴിലാളികൾക്ക് പദ്ധതി പ്രകാരം ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സജ്ജമാക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ട്. എന്നാൽ ഇതുവരെ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

ഇ.എസ്.ഐ പരിരക്ഷയുള്ള തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും സൗജന്യമായി നൽകാനുള്ള സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാരിന് അടിയന്തര നിർദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.