കരുനാഗപ്പള്ളി : ഓച്ചിറ മഠത്തിക്കാരാഴ്മ ലക്ഷ്മി ഭവനത്തിൽ വിജയൻ നൽകിയ ചെക്ക് കേസിലെ പ്രതി ഓച്ചിറ ഞക്കനാൽ മുട്ടത്ത് വീട്ടിൽ രാമചന്ദ്രദാസിനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട് )വെറുതെവിട്ടു. ചെക്ക് പ്രകാരം 8 ലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് കാണിച്ച് ഫയൽ ചെയ്ത കേസിലാണ് വിധി. പ്രതിക്ക് വേണ്ടി അഡ്വ.പി.സുരൻ ഹാജരായി.