കൊട്ടാരക്കര: മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ട്രെയിൻയാത്രാ ഇളവ് നിറുത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ സീനിയർ സിറ്റിസൺസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിറുത്തലാക്കിയ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ജില്ലയിൽ നിന്ന് രണ്ടുലക്ഷം മുതിർന്ന പൗരന്മാർ പ്രധാനമന്ത്രിക്ക് കത്തയ്ക്കും. ഗാന്ധി ലെനിൻ ഗ്രന്ഥശാലയിൽ ചേർന്ന യോഗത്തിൽ നീലേശ്വരം സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മംഗലം ബാബു, ചിറ്റയം ഗോപാലകൃഷ്ണൻ, എം.കരുണാകരൻ, ശശിദരൻപിള്ള കലാധരൻ നെടുവത്തൂർ, സൈനുലാബ്ദ്ദീൻ എന്നിവർ സംസാരിച്ചു.