പരവൂർ: മഹാകവി കെ.സി കേശവപിള്ളയുടെ 154-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പരവൂർ നഗരസഭയുടെയും കെ.സി. സ്മാരക സമിതിയുടെയും നേതൃത്വത്തിൽ പരവൂർ കോട്ടപ്പുറം ഗവ. എൽ.പി.എസിലെ, മഹാകവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചെയർപേഴ്സൺ പി. ശ്രീജ, വൈസ് ചെയർമാൻ സഫർഖയാൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ശ്രീലാൽ, വി.അംബിക, കൗൺസിലർമാരായ ആർ.എസ്.സുധീർകുമാർ, രാജി, കെ.സി സ്മാരക സമിതി പ്രസിഡന്റ് ആശാന്റഴികം പ്രസന്നൻ, രാജു ഡി.പൂതക്കുളം, പരവൂർ സജീവ്, പൊഴിക്കര വിജയൻപിള്ള, മാങ്കുളം രാജേഷ്, കെ.ആർ. ബാബു എന്നിവർ പങ്കെടുത്തു