പരവൂർ: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ തിരുവനന്തപുരം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിൽ നടക്കുന്ന ഫാഷൻ ഡിസൈനർ റസിഡൻഷ്യൽ കോഴ്‌സിലേക്ക് പ്ളസ് ടു യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. നഗരസഭ പരിധിയിൽ താമസിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 35നും മദ്ധ്യേ. കോഴ്‌സ് ദൈർഘ്യം  4 മാസം. കോഴ്‌സ് ഫീ, ഹോസ്റ്റൽ ഫീ, ഭക്ഷണം എന്നിവ സൗജന്യമാണ്. 8നകം നഗരസഭ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9020858070, 9605711434, 7907927879