കൊല്ലം: കോൺഗ്രസ് നേതാവും മാദ്ധ്യമ പ്രവർത്തകനും എം.എൽ.എയുമായിരുന്ന തോപ്പിൽ രവിയുടെ 32-മത് ചരമവാർഷികാചരണം ചൊവ്വാഴ്ച രാവിലെ 11ന് ഡി.സി.സി ഓഫീസിൽ നടക്കും. രാവിലെ 8.30ന് പോളയത്തോട്ടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. കഥാകൃത്ത് വി.എം. ദേവദാസ് അവാർഡ് ഏറ്റുവാങ്ങും. തോപ്പിൽ രവി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.എം.ഐ. മേത്തർ എന്നിവർ സംസാരിക്കും. ഡോ. മുഞ്ഞിനാട് പത്മകുമാർ അവാർഡ് കൃതി പരിചയപ്പെടുത്തും. ഡോ. എം.ആർ. തമ്പാൻ പ്രശംസാപത്രം വായിക്കും. ഇന്റർ കോളീജിയറ്റ് പ്രസംഗ മത്സരം കൊവിഡ് മൂലം ഉപേക്ഷിച്ചതായി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ അറിയിച്ചു.