കൊല്ലം: കൊട്ടി​യം ചെമ്പോട്ട് ശ്രീ ദുർഗ്ഗാദേവി​ ക്ഷേത്രത്തി​ലെ പൂരം തി​രുനാൾ മഹോത്സവത്തി​ന് പട്ടത്താനം തടത്തിൽമഠം ടി.കെ. ചന്ദ്രശേഖരൻ തന്ത്രി, മേൽശാന്തി ലതീഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ 9ന് വൈകിട്ട് 7ന് കൊടിയേറും. തുടർന്ന് ആകാശക്കാഴ്ച.

എല്ലാ ദിവസവും വൈകിട്ട് 5.30ന് തോറ്റം പാട്ടുണ്ടാവും. 2 മുതൽ 4 വരെ ഉത്സവ ദിവസങ്ങളിൽ ക്ഷേത്രം ചടങ്ങുകൾ, 13ന് വൈകിട്ട് 5.30ന് മാലപ്പുറം കല്യാണം, 15ന് വൈകിട്ട് 6.50ന് പടുക്ക സമർപ്പണം, 16ന് വൈകിട്ട് 7ന് ആയില്യപൂജ, 17ന് വൈകിട്ട് 7ന് സേവ, 11ന് പള്ളിവേട്ട. 18ന് വൈകിട്ട് 5ന് പുറത്തെഴുന്നള്ളത്ത്, 6ന് ദീപക്കാഴ്ച, 7.30ന് ആകാശക്കാഴ്ച, 10ന് ആറാട്ടും വിളക്കും, തുടർന്ന് കൊടിയിറക്ക്. 19ന് വൈകിട്ട് ഏഴിന് പൊങ്കാല. കൊവിഡ് കാരണം പണ്ടാര അടുപ്പിൽ മാത്രമായിരിക്കും ഇത്തവണ പൊങ്കാല.