
ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തുഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർവേയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുടുംബങ്ങൾക്ക് വീൽ ചെയർ, എയർ ബെഡ്, ഡയപ്പർ, കോട്ടൺ തുടങ്ങി അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത ഉദ്ഘാടനം നിർവ്വഹിച്ചു. വീൽ ചെയർ ഗ്രാമ പഞ്ചായത്ത് അംഗം വിനിത ദീപുവിന് കൈമാറി. പ്രോഗ്രാം ഓഫീസർമാരും അസി: പ്രൊഫസർമാരുമായ ടി.വി. നിഷ, കെ. രശ്മി, ഡൽഹിയിൽ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനപരേഡിൽ പങ്കെടുത്ത എൻ.എസ്.എസ് വോളണ്ടിയർ അഖിൽ എസ്.രാജ്, മറ്റു എൻ.എസ്.എസ് വോളണ്ടിയർമാരായ ആരോമൽ, പ്രജന, മുനീറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്യം നൽകി.