 
തഴവ:കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 34-മത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറങ്ങപ്പള്ളി പാതക ഉയർത്തി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു. കുന്നത്തൂർ താലൂക്ക് തല ആഘോഷം പതാരം സർവീസ് ബാങ്ക് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് സംസ്ഥാന കമ്മറ്റി അംഗം പ്രേംകുമാർ, ജില്ലപ്രസിഡന്റ് പുതുക്കാട്ടു ശ്രീകുമാർ, സെക്രട്ടറി ഓമനക്കുട്ടൻ, സാദിക്ക്, ജയചന്ദ്രൻ, നിസാമുദീൻ, ഗുരുപ്രസാദ്, ഓമന, സുനിൽ എന്നിവർ നേതൃത്വം നൽകി.