കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിപ്രകാരം തെങ്ങുകൃഷിയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വാർഡുതല കൺവീനർമാർ മുഖേന കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് കൃഷി ഭവനുമായോ ഗ്രാമപഞ്ചായത്ത് അംങ്ങളുമായോ വാർഡ് കൺവീനർമാരുമായോ ബന്ധപ്പെടണമെന്നും കൃഷി ഓഫീസർ അറിയിച്ചു.