കൊട്ടാരക്കര: മിനി സിവിൽ സ്റ്റേഷനിൽ അഗ്നി രക്ഷാ സംവിധാനം ഒരുക്കും. ഇതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എൻജിനീയർക്ക് കളക്ടർ നിർദ്ദേശം വൽകി. ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകനായ മംഗല്യയിൽ രാജശേഖരൻ നായർ നിരാഹാര സമരം പ്രഖ്യാപിക്കുകയും കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. കൊട്ടാരക്കരയിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും പ്രവ‌ർത്തിക്കുന്ന ബഹുനില മന്ദിരമായിട്ടുകൂടി തീപിടിത്തമുണ്ടായാൽ അടിയന്തര രക്ഷാ പ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.