കൊട്ടാരക്കര: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ പരിഷ്കരണത്തിലുള്ള അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരണ കാമ്പയിൻ സംഘടിപ്പിച്ചു. പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് സ്കൂളിലെ യൂണിറ്റിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഫെലിക്സ്, ബി.അശ്വന്ത്, അനന്തു പൂവറ്റൂർ, നവനീത്, അർജുൻ എന്നിവർ പങ്കെടുത്തു.