road
ചങ്ങൻകുളങ്ങര-തോട്ടത്തിൽ മുക്ക് റോഡിൽ റോഡിയോമുക്കിന് സമീപം റോഡിന്റെ മദ്ധ്യഭാഗത്ത് കുഴിരൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സ്ഥാപിച്ച മുന്നറിപ്പ്

ഓച്ചിറ: റോഡ് റീ ടാറിംഗ് നടത്തി ദിവസങ്ങൾക്കകം കലുങ്ക് ഇടിഞ്ഞുതാഴ്ന്നതോടെ റോഡിന്റെ മദ്ധ്യത്ത് കുഴി രൂപപ്പെട്ടു. ചങ്ങൻകുളങ്ങര-തോട്ടത്തിൽ മുക്ക് റോഡിൽ റോഡിയോമുക്കിന് സമീപമാണ് കുഴി രൂപപ്പെട്ടത്. ഗതാഗതം ഇവിടെ ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.വാഹനങ്ങൾ അപകടത്തിപ്പെടാതിരിക്കാൻ കുഴിയുടെ ഇരുവശവും നാട്ടുകാർ ഓല മടൽ കൊണ്ട് വേലി കെട്ടിയിരിക്കുകയാണ്.