
കൊല്ലം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലും വിവിധ ഓഫീസുകളിലുമുള്ള 1925 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയ്ഡയിലെ ഹെഡ്ക്വാർട്ടേഴ്‌സിലേക്കും ഭോപ്പാൽ, ചണ്ഡിഗഡ്, ഹൈദരാബാദ്, ജയ്പൂർ, ലക്‌നോ, പാറ്റ്‌ന, പൂനെ, ഷില്ലോംഗ് എന്നീ റീജണൽ ഓഫീസുകൾക്കും പുറമെ രാജ്യത്താകെയുള്ള 649 ജവഹർ നവോദയ സ്‌കൂളുകളിലുമാണ് വിവിധ വിഭാഗങ്ങളിൽ നിയമനം നടത്തുന്നത്.
http://navodaya.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 10 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. മാർച്ച് ഒന്നു മുതൽ 11 വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സി.ബി.ടി) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, പ്ലസ് ടു, വിവിധ തൊഴിൽ കോഴ്സുകൾ, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം എന്നിങ്ങനെയാണ് വിവിധ തസ്തികകളിലേക്കുള്ള യോഗ്യത.
തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും
അസിസ്റ്റന്റ് കമ്മിഷണർ- 7
ഫീമെയിൽ സ്റ്റാഫ് നഴ്‌സ് - 82
അസി. സെക്ഷൻ ഓഫീസർ -10
ഓഡിറ്റ് അസിസ്റ്റന്റ് - 11
ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ-4
ജൂനിയർ എൻജിനിയർ- 1
സ്റ്റെനോഗ്രാഫർ- 22
കമ്പ്യൂട്ടർ ഓപ്പറേറ്റർ- 4
കാറ്ററിംഗ് അസിസ്റ്റന്റ് - 87
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് - 630
ഇലക്ട്രീഷ്യൻ കം പ്ലംബർ - 273
ലാബ് അറ്റൻഡന്റ് -142
മെസ് ഹെൽപ്പർ - 629
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - 23