03022022
ആലഞ്ചേരിയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കാർ

ഏരൂർ: ആലഞ്ചേരിയ്ക്ക് സമീപം മലയോര ഹൈവേയിൽ ബൊലേറോ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ അഞ്ചൽ നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കാറിന് മുന്നേ പോയ ഓട്ടോറിക്ഷ നെട്ടയം റോഡിലേയ്ക്ക് തിരിയവെ ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഓട്ടോയിൽ തട്ടിയ കാർ നിയന്ത്രണം വിട്ട് എതിർ ഭാഗത്ത് തലകീഴായി മറിയുകയായിരുന്നു.കാറിലുണ്ടായിരുന്നവരെ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കാറിന്റെ ഉടമസ്ഥനും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കുളത്തൂപ്പുഴ സ്വദേശികളാണ്. ഏരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.