meenad

ചാത്തന്നൂർ: ചാത്തന്നൂർ - പരവൂർ റോഡിൽ മീനാട് പബ്ലിക് ലൈബ്രറിക്കു സമീപത്തായി നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിനും ഭീഷണിയായിട്ടും നടപടിയില്ല.

വൻമരങ്ങളായിരുന്ന ഇവയുടെ ശിഖരങ്ങൾ നാട്ടുകാർ നിരന്തരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ അധികൃതർ വെട്ടിമാറ്റുകയായിരുന്നു. ഇപ്പോൾ ഇവ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നാട്ടുകാർ നിരവധി തവണ പഞ്ചായത്ത്‌, കെ.എസ്.ഇ.ബി അധികൃതർക്ക്‌ പരാതി നൽകിയിട്ടും ഗൗനിച്ചില്ല. മരങ്ങൾ ഉടൻ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.