
കൊല്ലം: വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ജോലി സ്ഥലത്തും പൊതുവഴിയിൽ വച്ചും ദേഹോപദ്റവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ. തൃക്കരുവ കാഞ്ഞാവെളി കടകത്ത് കിഴക്കതിൽ ജോജി സേവ്യറാണ് (30) അറസ്റ്റിലായത്.
നേരത്തെ ഇയാളുമായി ഇഷ്ടത്തിലായിരുന്ന യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യം മനസിലായതോടെ യുവതിയും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിൽ പ്രകോപിതനായാണ് യുവതിയെ ആക്രമിച്ചത്. സ്ഥാപനത്തിന്റെ ഗ്ലാസ് മേശയും അടിച്ചുതകർത്തു. അഞ്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് ജോജിയെ പൊലീസ് പിടികൂടിയത്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. ഷബ്‌ന, വി. ജയപ്രകാശൻ, എസ്.കെ. അനിൽ കുമാർ, സത്യരാജൻ എന്നിവരാണ് അറസ്റ്റ് ചെയ്യ്തത്. റിമാൻഡ് ചെയ്തു.