ചവറ: ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വന്ധ്യത നിവാരണ ക്യാമ്പ് ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. റഷീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് അംഗം ജിജി, വാർഡ് അംഗം വിനോദ്, സീനിയർ വെറ്ററിനറി സർജൻ ജേക്കബ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.