sreelekshmi-
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ ശ്രീലക്ഷ്മിയെ സി.ആർ.മഹേഷ് എം.എൽ.എ അനുമോദിക്കൂന്നു

തൊടിയൂർ: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ തൊടിയൂർ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ശ്രീലക്ഷ്മിയെ സി.ആർ.മഹേഷ് എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ പൊന്നാടയണിയിച്ചു. പഞ്ചായത്തംഗം ടി.മോഹനൻ, തൊടിയൂർ എസ്.പി. എസ്. എസ്.യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ കെ.ജി.രമണൻ, ശ്രീകുമാർ,നവാസ് തുടങ്ങിയവർ പങ്കെടുത്തു. തൊടിയൂർ ഗ്രാമപഞ്ചായത്തംഗം എൽ.സുനിതയുടെയും ക്ഷേത്രശാന്തിക്കാരനായ ഉണ്ണിക്കൃഷ്ണണന്റെയും മകളാണ് ശ്രീലക്ഷ്മി.