കൊട്ടാരക്കര: താലൂക്കിലെ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വീട് നിർമ്മാണത്തിന്റെ പേരിൽ അനുമതി തേടുകയും വാണിജ്യ ആവശ്യത്തിനായി കുന്നിടിക്കുകയുമാണ്. നിലംനികത്താനും ഈ മണ്ണ് ഉപയോഗിക്കുന്നു. മണ്ണെടുത്ത് മറ്റ് ജില്ലകളിലേക്ക് കടത്തുന്നതിനുള്ള മാഫിയ സംഘങ്ങളുമുണ്ട്. ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് മണ്ണ് കടത്ത്. പരിശോധനകൾ കർശനമാക്കി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രസ്താവയിൽ പറയുന്നു.