കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പുനർ നിർമ്മിച്ച ശ്രീമുരുകൻ, ശ്രീധർമ്മശാസ്ത ഉപദേവാലയങ്ങളുടെ സമർപ്പണവും പുന:പ്രതിഷ്ഠയും ഇന്ന് നടക്കും. രാവിലെ 9.10ന് തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വൈകിട്ട് 5ന് സമർപ്പണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പങ്കെടുക്കും.