മണ്ണെടുപ്പ് നടക്കുന്ന സൈറ്റുകളിൽ വില്ലേജ് ഓഫീസർമാർ നേരിട്ട് പരിശോധന നടത്തുവാനും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കാനും തഹസീൽദാർ നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും തഹസീൽദാർ പി.ശുഭൻ അറിയിച്ചു.