കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിലർമാരെ തിരഞ്ഞെടുത്തു. കെ.രാജൻ (കരുനാഗപ്പള്ളി), വിനോദ് കുമാർ (കെ.എസ്.പുരം), ശരത്ചന്ദ്രൻ (ക്ലാപ്പന), ക്ലാപ്പന ഷിബു, കെ.വി.ശ്രീകുമാർ(ഓച്ചിറ), അനിൽ ബാലകൃഷ്ണൻ ( തഴവ), ആർ.ബിജു( തൊടിയൂർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് അംഗങ്ങളായ കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞടുപ്പ്.