പോരുവഴി: ശാസ്താംകോട്ട ജൂനിയർ ചേമ്പറിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനാചരണം നടത്തി. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി സോൺ ഡയറക്റ്റർ അക്‌ബർ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഫിസീഷ്യനും ഡയബറ്റോളജിസ്‌റ്റും കൂടിയായ ഡോ. റിയാസ് അഹമ്മദ്‌ കാൻസർ ലക്ഷണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.ശാസ്താംകോട്ട ജുനിയർ ചേമ്പർ പ്രസിഡന്റ് എൽ. സുഗതൻ അദ്ധ്യക്ഷനായി. സോൺ വൈസ് പ്രസിഡന്റ് രഞ്ചോ കെ. ജോൺ,വർഷാ മേനോൻ, ആർ. കൃഷ്ണകുമാർ, എം .സി. മധു, രാജേഷ്, വിജയകുറുപ്പ്, രാജ്‌കുമാർ, അഡ്വ. ദീപ തുടങ്ങിയവർ സംസാരിച്ചു.