arjun

പടിഞ്ഞാറേകല്ലട: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാർത്ഥി മരിച്ചു. പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം കൃഷ്ണാലയത്തിൽ രാജശേഖരൻ പിള്ളയുടെയും ലതയുടെയും (അദ്ധ്യാപിക, ദേവസ്വം ബോർഡ് സ്കൂൾ) മകൻ അർജുൻ. ആർ. കൃഷ്ണനാണ് (ജിത്തു, 20) മരിച്ചത്.

കൊല്ലം ബൈപ്പാസ് റോഡിൽ പാലത്തറയ്ക്ക് സമീപം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. അർജുനൊപ്പം സ്കൂട്ടറിൽ സ‌ഞ്ചരിച്ച മാതൃസഹോദരീ ഭർത്താവ് ചവറ കൃഷ്ണൻനടയ്ക്ക് സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (58) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ രാധാകൃഷ്ണ പിള്ള തിരികെ പോകുന്നതിന് മുന്നോടിയായി ആർ.ടി.പി.സി.ആർ ടെസ്റ്റെടുക്കാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. അർജുന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: അജയ്.ആർ. ശേഖർ.