ഏരൂർ: മതേതര ഇന്ത്യയ്ക്ക് കാവലാളാവുക, നേരിന്റെ പക്ഷത്തെ പോരാളിയാവുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിയ്ക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി അഞ്ചൽ മണ്ഡലം തല മെമ്പർഷിപ്പ് പ്രവർത്തനോദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ. കെ. സുധീർ നിർവഹിച്ചു. ജില്ലാക്കമ്മിറ്റി അംഗം വി.അജിവാസ് അദ്ധ്യക്ഷനായി. ദേശീയ ബാസ്കറ്റ് ബാൾ താരം അനഘ എസ് നാഥ് മെമ്പർഷിപ്പ് ഏറ്റുവാങ്ങി.ഏരൂർ എസ്. സി .ബി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ലിബു അലക്സ്, അക്ബർഷാ, അപർണ കൃഷ്ണൻ, അനന്ദു പനയംഞ്ചേരി, മുഹമ്മദ് നാസിം, എച്ച്. അഭിരാജ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.ബി.നസീർ സ്വാഗതവും എ.ഐ.വൈ.എഫ് ഏരൂർ മേഖലാ സെക്രട്ടറി ആദർഷ് സതീശൻ നന്ദിയും പറഞ്ഞു.