 
കരുനാഗപ്പള്ളി: വനമിത്ര അവാർഡ് ജേതാവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മഞ്ചു കുട്ടനെ കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ , മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ അനുമോദിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽ.കെ. ശ്രീദേവി എം.അൻസാർ,മുനമ്പത്ത് വഹാബ് ,മുനമ്പത്ത് ഗഫൂർ ,സുദർശനൻ ,തേവറ നൗഷാദ് ,മുഹമ്മദ് ഹുസൈൻ ,നിസാർ ,സലീംകുമാർ ,ശിവാനന്ദൻ ,സിംലാൽ ,സുഭാഷ് ബോസ് ,ശോഭാ ജഗ ദപ്പൻ, രമണൻ ,രാധാമണി ,ബീനാ ജോൺസൺ ,ബേബി ജസ്ന തുടങ്ങിയവർ സംസാരിച്ചു.