photo
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വ്യാപനത്തെ ചെറുക്കാനായി ആരംഭിച്ച 'തുടരണം ജാഗ്രത ' പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ബി. ഉഷ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വ്യാപനത്തെ ചെറുക്കാനായി 'തുടരണം ജാഗ്രത ' പദ്ധതി ആരംഭിച്ചു. പ്രിൻസിപ്പൽ ബി. ഉഷ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കവാടത്തിൽ സാനിറ്റൈസിംഗ് സിസ്റ്റം ഏർപ്പെടുത്തി. ഓട്ടോ ഡ്രൈവർമാർക്കും ഹോട്ടൽ തൊഴിലാളികൾക്കും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കും സെക്യൂരിറ്റി ജീവനക്കാരും എൻ 95 മാസ്കും സാനിറ്റൈസറും നൽകി. പരിപാടികൾക്ക് എൻ .എസ് .എസ് പ്രോഗ്രാം ഓഫിസർ ബിന്ദു , വാളണ്ടിയർ ലീഡർ ആഷ് നാസ്, ജയശ്രീ , ജയകുമാർ , നിസാർ, ഹസീന, ലക്ഷ്മി, മേഘ എസ്, ഭദ്രൻ എന്നിവർ നേതൃത്വം നൽകി.