കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ ബഡ്ജറ്റിനെതിരെ എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു . എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് യു. കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് എസ് .ശ്രീക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ, ജില്ലാ കമ്മിറ്റി അംഗം ആർ. കരൺ രാജ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം. ടി. അജ്മൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഖിൽ എ. കുമാർ നന്ദിയും പറഞ്ഞു.