കരുനാഗപ്പള്ളി : നന്മ മരം ഫൗണ്ടേഷൻ നടത്തിയ ലോക കാൻസർ ദിന പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നന്മ മരം സ്ഥാപകൻ ഡോ .സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കാൻസർ കാമ്പയിൻ ഐ .എം .എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമൂവൽ കോശി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആർ .സി. സി യിലെ ഡോ. ജയകൃഷ്ണൻ കാൻസർ ദിന സന്ദേശം നൽകി. ഷാജഹാൻ രാജധാനി, ഡോ.എ. പി .മുഹമ്മദ്‌, ഷീജ നൗഷാദ്, വി.ജെ.ബിനോയ് ,ബൈജു എം. ആനന്ദ്, സക്കീർ ഒതലൂർ, എം. കെ.മുഹമ്മദ് ഷാഫി ,സമീർ സിദ്ധീഖി, സുൽഫിക്കർ അമ്പലക്കണ്ടി, എസ്.രാജശീ , ടി .എസ് .ഹഫ്‌സത് ,ഹരീഷ് കുമാർ, ആർ.സിന്ധു ,പി. സിദ്ധീഖ് മാസ്റ്റർ,അർച്ചന ശ്രീകുമാർ എന്നിവർ സംസാരിച്ചു.