chakka

 ഉത്പാദനം കുറഞ്ഞതായി കർഷകർ

കൊല്ലം: ഉത്പാദനം കുറയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്തതോടെ ചക്കച്ചുളയ്ക്ക് മോഹവില. വലുപ്പം അനുസരിച്ച് 100 മുതൽ 150 രൂപവരെ കഴിഞ്ഞവർഷം ലഭിച്ച ചക്കയുടെ ഇപ്പോഴത്തെ വില 300 മുതൽ 750 രൂപവരെയാണ്.

കാലം തെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഉത്പാദനം കുറയാനുള്ള കാരണം. കഴിഞ്ഞ വർഷം ജനുവരിയിൽ കൊല്ലം - തിരുമംഗലം ദേശീയ പാതയോരങ്ങളിൽ ചക്ക വിൽക്കാനായി കർഷകർ തമ്പടിച്ചിരുന്നത് നിത്യകാഴ്ചയായിരുന്നു. ചക്ക നേരത്തെ ഒറ്റഫലമായാണ് വിറ്റിരുന്നതെങ്കിൽ ഇപ്പോൾ പല വലുപ്പത്തിൽ കഷണങ്ങളായി മുറിച്ചുള്ള വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് തമിഴ്‌നാട്ടിലേക്ക് കൂടുതലായി ചക്ക കയറ്റിയയച്ചിരുന്നു.

കേരളത്തിൽ നിന്ന് വരിക്കച്ചക്ക വാങ്ങി തമിഴ് വിപണിയിലെത്തിക്കുന്ന വ്യാപാരികളും ഇടനിലക്കാരും ജില്ലയിലും സജീവമായിരുന്നു. വീടുകളിലെത്തി അടങ്കൽ തുക പറഞ്ഞ് ചക്ക അടർത്തി കൊണ്ടുപോകുന്നതായിരുന്നു രീതി. എന്നാൽ ഇവരുടെ സാന്നിദ്ധ്യം കുറഞ്ഞിട്ടും വിപണിയിൽ വിലയിൽ താരമാണ് ചക്ക.

ഉത്പന്ന വിപണിയും സജീവം

1. സംസ്ഥാന ഫലമായി പ്രഖ്യാപിച്ചപ്പോൾ ചക്കയ്ക്ക് ഡിമാൻഡ് വർദ്ധിച്ചെങ്കിലും പിന്നീട് പരിഗണന ലഭിച്ചില്ല

2. ചക്കയ്ക്ക് ഇപ്പോൾ വീണ്ടും ആവശ്യക്കാരേറുന്നു

3. കുടുംബശ്രീ, വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്

4. ഇവരുടെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് നേരിട്ട് ചക്ക സംഭരിക്കുന്നുണ്ട്

5. തിരുനെൽവേലി, തെങ്കാശി തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലും മൂല്യവർദ്ധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിച്ചു

വില

വലിയ ചക്ക ₹ 600 - 750

നേരത്തെ ₹ 100 - 150

ചക്കക്കുരു ₹ 200

പ്രധാന ഇനങ്ങൾ

 തേൻവരിക്ക

 മുട്ടംവരിക്ക

 സിന്ദൂരവരിക്ക

 ചുവന്ന ചുളയൻ വരിക്ക

 വെള്ള ചുളയൻ വരിക്ക

 മൂവാണ്ടൻ ചക്ക

 കുട്ടനാടൻ വരിക്ക

 പശയില്ലാ ചക്ക

""

വില വർദ്ധനയ്ക്കിടയിലും തമിഴ്‌നാട്ടിലേക്ക് ചക്ക കൊണ്ടുപോകുന്നതിൽ കാര്യമായ കുറവ് വന്നിട്ടില്ല. പച്ചക്കറിയുമായെത്തുന്ന ലോറികളുടെ മടക്കയാത്രയിലാണ് ചക്ക സംഭരിക്കുന്നത്.

കച്ചവടക്കാർ