കൊട്ടാരക്കര: വിദ്യാർത്ഥി വിരുദ്ധമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ഫെലിക്സ് സാംസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഖിൽദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.അശ്വന്ത്, അശ്വിൻ അമൃത്, ബിജീഷ്, ജെ.അഭിരാമി എന്നിവർ സംസാരിച്ചു.