കൊട്ടാരക്കര: സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിലെ അദ്ധ്യാപകരുടെ ഗ്രാന്റ് കുടിശിക വിതരണം ചെയ്യണമെന്ന് ഓൾ കേരള ഇൻഡസ്ട്രിയൽ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോഴിക്കോട്, കോതമംഗലം, തിരുവനന്തപുരം മേഖലകളിലായി ഇരുന്നൂറിൽപരം അദ്ധ്യാപകരാണ് ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. തുശ്ചമായ വേതനമാണ് ഗ്രാന്റായി ലഭിക്കുന്നത്. ഇതിൽത്തന്നെ മൂന്ന് വർഷമായി തുക ലഭിക്കുന്നില്ല. അനുവദിച്ച ഓണം ആനുകൂല്യം ഉൾപ്പടെ ഒന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ വേണ്ട ശ്രദ്ധകാട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.