കൊട്ടാരക്കര: സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, പ്രിൻസിപ്പൽ അനിത, എച്ച്.എം സലീനാ ഭായി, ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ, സൂരജ്, അജിത്, ഡോ.ബിനി സാം, രാധിക, കെ.ചന്ദ്രഭാനു എന്നിവർ പങ്കെടുത്തു. കാരറ്റ്, കാബേജ്, തക്കാളി, ചീര, പാവൽ, പടവലം എന്നിവയാണ് കൃഷി ചെയ്തത്.