കൊല്ലം: കുണ്ടറ - ചിറ്റുമല- മൺറോത്തുരുത്ത് റോഡ‌ിന്റെ റീടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളതായി എക്സി.എൻജിനീയർ അറിയിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.