ചാത്തന്നൂർ: യൂത്ത് കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് മോഹനൻപിള്ളയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടത്തി. കല്ലുവാതുക്കൽ ജംഗ്ഷനിലും പ്ലാവിൻമൂട് ജംഗ്ഷനിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ലോക്ക് ഡൗൺ മൂലം വലയുന്ന യാത്രക്കാർക്കും പാരിപ്പള്ളി മെഡി. ആശുപത്രിയിലും ഇന്നലെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി. പ്രതീഷ് കുമാർ അനുസ്മരണയോഗവും പൊതിച്ചോർ വിതരണവും ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ കല്ലുവാതുക്കലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ് വി. വിഷ്ണു, കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ. സിമ്മിലാൽ, മുൻ മണ്ഡലം പ്രസിഡന്റ് സജിഗത്തിൽ സജീവ്, ബ്ലോക്ക് മെമ്പർ ആശ, കല്ലുവാതുക്കൽ ടൗൺ വാർഡ് മെമ്പർ രജനി രാജൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജിത്ത് ലാൽ, രാജേഷ് കല്ലുവാതുക്കൽ, നീന റെജി, വിശാഖ്, വിവേക് ശ്യം പാറയിൽ, ബിനുവിജയൻ എന്നിവർ പങ്കെടുത്തു.