കൊട്ടാരക്കര: കൊട്ടാരക്കരയിൽ നഗരസഭ നൽകുന്ന ഡെവലപ്മെന്റ് പാസിന്റെ മറവിൽ നടത്തുന്ന മണ്ണെടുപ്പും നിലംനികത്തലും വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകിയതായി ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജി.അലക്സ് അറിയിച്ചു.