കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെയും എ.പി. കളയ്ക്കാട് സ്മാരക ട്രസ്റ്റിന്റെയും നേതൃത്വത്തിൽ എ.പി. കളയ്ക്കാട് അനുസ്മരണം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 6ന് ഓൺലൈൻ പ്ളാറ്റ്ഫോമിൽ നടക്കുന്ന അനുസ്മരണം പു.ക.സ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി.എൻ. മുരളി അദ്ധ്യക്ഷനാകും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.