പുത്തൂർ: നെടുവത്തൂർ പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രത്തോട് ചേർന്ന് ശ്മശാനം നിർമ്മിക്കുവാനുള്ള ശ്രമം തത്കാലം ഉപേക്ഷിക്കാൻ ഇന്നലെ ചേർന്ന കോൺഗ്രസ്‌ പുത്തൂർ, നെടുവത്തൂർ മണ്ഡലം കമ്മിറ്റികളുടെയും കോൺഗ്രസ്‌ പാർലമെന്ററി പാർട്ടിയുടെയും സംയുക്ത യോഗത്തിൽ തീരുമാനിച്ചു. വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കൂവെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സത്യഭാമ പറഞ്ഞു. കോൺഗ്രസ്‌ പുത്തൂർ മണ്ഡലം പ്രസിഡന്റ്‌ ബിനു ചൂണ്ടാലിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി. സി. സി ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ മണ്ഡലം പ്രസിഡന്റ്‌ ചാലൂക്കോണം പി. ശ്രീകുമാർ, യൂ. ഡി. എഫ്. ചെയർമാൻ ആനക്കോട്ടൂർ ഗോപകുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജലജ സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ. സൂസമ്മ,പഞ്ചായത്ത്‌ അംഗങ്ങളായ എൻ. ജയചന്ദ്രൻ, വി. കെ. ജ്യോതി, നേതാക്കളായ ഡി. അനിൽകുമാർ, കെ. ആർ. ഓമനക്കുട്ടൻ, ആർ. സത്യപാലൻ, മനോജ്‌ മോഹൻ,ശ്രീജിത്ത്‌, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.